തൃശൂരിൽ വ്യാജമദ്യം കടത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

തൃശൂര്‍: പാലക്കാട് തൃശൂര്‍ ഹൈവേയില്‍ 85 കുപ്പി തമിഴ്നാട് വിദേശ മദ്യം കടത്തിയ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. മദ്യം കൊണ്ടുവന്ന ആഡംബര കാറും പിടികൂടിയിട്ടുണ്ട്.

ചിറക്കേകോട് സ്വദേശികളായ ജിതിന്‍ (31 ), ശ്രീജിത് (32) എന്നിവരെയാണ് തൃശൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സുരേഷും സംഘവും അറസ്റ്റ് ചെയ്തത്.

സര്‍ക്കിള്‍ ഓഫിസില്‍ ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും മദ്യം കൊണ്ടു വന്നിരുന്ന സംഘം അഞ്ചിരട്ടി ലാഭത്തിനാണ് കേരളത്തില്‍ മദ്യം വിറ്റിരുന്നത്.

ഇതില്‍ നിന്നുള്ള പണം ഉപയോഗിച്ച് ക്വട്ടേഷന്‍ പ്രവര്‍ത്തനവും പലിശ ഇടപാടും നടത്തിയിരുന്നു. ഈ സംഘത്തിലെ ഒരു കണ്ണി മാത്രമാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

 

Top