കഞ്ചാവ് കടത്താന്‍ ശ്രമം; യുവാവ് എക്സൈസ് പിടിയിൽ

കുമളി: വാഴക്കുലകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് തമിഴ്നാട്ടില്‍ നിന്നും വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ കഞ്ചാവ് കുമളി ചെക്ക്പോസ്റ്റില്‍ എക്സൈസ് പിടികൂടി. കഞ്ചാവുമായി എത്തിയ വണ്ടിപ്പെരിയാര്‍ ഡൈമുക്ക് സ്വദേശി മാണിക് സുമനെ അറസ്റ്റ് ചെയ്തു.

അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് ചെക്ക്പോസ്റ്റുകളില്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. ഇത് മുതലെടുത്താണ് മാണിക് സുമന്‍ കഞ്ചാവുമായി എത്തിയത്. കഞ്ചാവുമായി കോട്ടയത്തേക്കു പോകാനായിരുന്നു പദ്ധതി എന്ന് പിടിയിലായ മാണിക് സുമന്‍ മൊഴി നല്‍കിയിട്ടുണ്ട്.

വാഹനം കസ്റ്റഡിയില്‍ എടുത്ത എക്‌സൈസ് പിടിച്ചെടുത്ത വാഴക്കുലകള്‍ ലേലം ചെയ്തു. മാണിക് സുമന്‍ നേരത്തെ ആന്ധ്രപ്രദേശില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഈ സമയത്തും ഇയാള്‍ കഞ്ചാവ് കടത്തിയിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Top