ശബരിമലയിൽ വീണ്ടും ആചാരലംഘനത്തിനു നീക്കം ; യുവതിയെ രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറ്റി

പത്തനംതിട്ട ; ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിനു ശ്രമം. സന്നിധാനത്തെത്തിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ച യുവതിയെ പൊലീസ് രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറ്റി. റാന്നി സ്വദേശിനിയായ യുവതിയാണ് ശബരിമലയില്‍ സന്ദര്‍ശനം നടത്തണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത് .

ഇടവമാസ പൂജകള്‍ക്കായി ഇന്നാണ് നട തുറന്നത് . ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് ക്ഷേത്ര ശ്രീകോവില്‍ തുറന്ന് ദീപം തെളിയിച്ചത്.

തുടര്‍ന്ന് തന്ത്രി അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. ശേഷം ആഴിയില്‍ തീ തെളിച്ച ശേഷമാണ് ഇരുമുടികെട്ടേന്തിയ അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാന്‍ അനുവദിച്ചത്.

നാളെ രാവിലെ 5 മണിക്ക് നിര്‍മ്മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് ഗണപതിഹോമവും പതിവ് പൂജകളും ഉണ്ടാകും. നെയ്യഭിഷേകം,കളഭാഭിഷേകം, ഉദയാസ്തമന പൂജ,പടിപൂജ എന്നിവ നടതുറന്നിരിക്കുന്ന എല്ലാദിവസങ്ങളിലും സന്നിധാനത്ത് നടക്കും.

Top