ബാലികാസദനത്തില്‍ ആദിവാസി പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക പീഡനം

Untitlerape

തൃശൂര്‍: പെണ്‍കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന ജില്ലയിലെ ബാലികാസദനത്തില്‍ ആദിവാസി പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക പീഡനം. പാറളം പഞ്ചായത്തിലെ പള്ളിപ്പുറത്താണ് ബാലികാസദനം പ്രവര്‍ത്തിക്കുന്നത്. ബാലികാസദനത്തില്‍ താമസിച്ച് പഠിക്കുന്ന മൂന്ന് ആദിവാസി പെണ്‍കുട്ടികള്‍ക്ക് നേരെയാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ പള്ളിപ്പുറം സ്വദേശി രമേശന്‍ ലൈംഗികാക്രമണം നടത്തിയത്.

അധ്യാപകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രതിക്കെതിരെ പോക്‌സോ നിയമം ചുമത്തി പോലീസ് കേസെടുത്തു. അട്ടപ്പാടി പുതൂര്‍ ഗ്രാമപഞ്ചായത്തിലെ പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടികള്‍ ഊരുകളിലേക്ക് മടങ്ങി.

Top