മൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

തെലങ്കാന : മൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. നിര്‍മല്‍ സ്വദേശിയായ നാരായണ എന്നയാളാണ് പിടിയിലായത്. നിര്‍മല്‍ ജില്ലയിലെ ഗോള്‍ഡന്‍ ഫങ്ഷന്‍ ഹാളിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതി അടുത്ത വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.

ഒക്ടോബര്‍ നാലിനാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഇയാള്‍ സുഹൃത്തുക്കളുമായി മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ തന്റെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി നിലവിളിക്കാന്‍ തുടങ്ങിയതോടെ അമ്മ ശബ്ദം കേട്ട് ഓടിയെത്തി. ഉടനെ പ്രതി ഓടി രക്ഷപ്പെട്ടു.

നടന്ന സംഭവങ്ങള്‍ കുട്ടി അമ്മയോട് പറയുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പ്രതിയെ പിടികൂടി ചോദ്യം ചെയ്തതില്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പോക്സോ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

 

Top