ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

ചേര്‍ത്തല: ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മധ്യവയസ്‌കനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 18ാം വാര്‍ഡില്‍ അറക്കല്‍ വീട്ടില്‍ ലിയോണ്‍(കൊച്ചുമോന്‍-59) നെയാണ് അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 23നായിരുന്നു പീഡനശ്രമം നടന്നത്. സഹോദരിയുടെ വീട്ടില്‍ വെച്ച് പ്രതി തന്റെ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Top