വിമാനത്തില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

ഡല്‍ഹി: വിമാനയാത്രയ്ക്കിടെ സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 47 കാരന്‍ അറസ്റ്റില്‍. ഇന്‍ഡിഗോയുടെ ഡല്‍ഹി-മുംബൈ വിമാനത്തില്‍ ജൂലൈ 26 ബുധനാഴ്ചയായിരുന്നു സംഭവം. രോഹിത് ശ്രീവാസ്തവ എന്നയാളാണ് അറസ്റ്റിലായത്. ഐപിസി 354, 354 (എ) വകുപ്പുകള്‍ പ്രകാരം സഹാര്‍ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Top