കെഎസ്ആര്‍ടിസി ബസ്സിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയില്‍

കൊല്ലം: കൊല്ലം ചടയമംഗലത്ത് ബസ്സിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍. തിരുവല്ല സ്വദേശിയായ സാബു (49) ആണ് അറസ്റ്റിലായത്. വൈകീട്ട് ആറര മണിയോടെ കെഎസ്ആര്‍ടിസി ബസിനുള്ളിലായിരുന്നു പീഡനശ്രമം. ലൈംഗികാവയവം പുറത്തെടുത്ത് പെൺകുട്ടിയുടെ ശരീരത്തിൽ മുട്ടിച്ചായിരുന്നു പീഡന ശ്രമം.

അതേസമയം, തിരുവനന്തപുരം കഴക്കൂട്ടത്ത് ഗൗഡൗണിൽ യുവതി പീഡനത്തിരയായ സംഭവത്തിൽ പ്രതി കിരണിനെ റിമാന്റ് ചെയ്തു. കിരൺ പീഡന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും, വസ്ത്രങ്ങളും, ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പീഡനം നടന്ന ഗോഡൗണിലും ഫോറൻസിക്
സംഘം പരിശോധന നടത്തി. ഒരു രാത്രി മുഴുവൻ അതിക്രൂരമായ പീഡനത്തിനാണ് യുവതി ഇരയായത്.

Top