വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമം; കണ്ണൂരിൽ ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ: വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ പാവന്നൂർമൊട്ട പഴശ്ശിയിലെ സതീശനെ (50) യാണ് വളപട്ടണം എസ്‌ഐ രേഷ്മയും സംഘവും അറസ്റ്റ് ചെയ്തത്. മൂന്ന് പെൺകുട്ടികളാണ് ഇയാൾക്കെതിരേ മയ്യിൽ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പോക്‌സോ നിയമപ്രകാരം മയ്യിൽ പൊലീസ് കേസെടുക്കുകയായിരുന്നു. വളപട്ടണം വനിതാ എസ്‌ഐക്ക് കേസ് കൈമാറുകയും ചെയ്തു.

Top