ആക്ടീവിസ്റ്റ് ബിന്ദു അമ്മിണിയെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ശ്രമം; തലയ്ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: അഭിഭാഷകയും ആക്ടീവിസ്റ്റുമായ ബിന്ദു അമ്മിണിയെ ഓട്ടോറിക്ഷ ഇടിച്ച് കൊല്ലാന്‍ ശ്രമം. ഇന്നലെ രാത്രി കോഴിക്കോട് കൊയിലാണ്ടിക്കടുത്ത പൊയില്‍ കാവില്‍ വെച്ച് ഇവരെ ഇടിച്ച് തെറിപ്പിച്ച ഓട്ടോറിക്ഷ നിര്‍ത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തലയ്ക്ക് പരിക്കേറ്റതിനാല്‍ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. 307 വകുപ്പ് പ്രകാരം വധശ്രമത്തിന് പൊലീസ് കേസ്സെടുത്തിട്ടുണ്ട്.

സംഘപരിവാര്‍ നിര്‍ദേശത്തോടെ തന്നെ വധിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ബിന്ദു അമ്മിണി പറഞ്ഞു. ഇതിന് മുമ്പും ഇതുപോലെ വധശ്രമങ്ങള്‍ നടന്നതായും അവര്‍ പറഞ്ഞു.

Top