16കാരിയെ കൊലപ്പെടുത്താന്‍ ശ്രമം; അയല്‍വാസിക്കായി പൊലീസ് തിരച്ചില്‍

പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയുടെ കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താനായിരുന്നു ശ്രമം. ഗുരുതരവസ്ഥയിലുള്ള പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിയായ ജംഷീര്‍ എന്ന യുവാവാണ് ആക്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രതി ഇപ്പോള്‍ ഒളിവിലാണ്.

പെണ്‍കുട്ടിയും സഹോദരനും മുത്തശ്ശിയും മാത്രമുള്ള വീട്ടിലാണ് അയല്‍വാസിയായ ജംഷീര്‍ കയറി പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാള്‍ എങ്ങനെ വീട്ടിനുള്ളില്‍ കയറിയെന്നത് അവ്യക്തമാണിപ്പോള്‍.

കുട്ടിയുടെ നിലവിളി കേട്ടെത്തിയ മുത്തശ്ശി കാണുന്നത് കഴുത്തില്‍ തോര്‍ത്ത് മുറുക്കി വായ്ക്കുള്ളില്‍ തുണി തിരുകിയ നിലയിലുള്ള പെണ്‍കുട്ടിയെയാണ്. മുത്തശ്ശിയെ കണ്ടതോടെ ജംഷീര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Top