തൊടുപുഴയില്‍ അഞ്ചാം ക്ലാസ്സുകാരിയെ തട്ടികൊണ്ട് പോകാന്‍ ശ്രമം

ഇടുക്കി: തൊടുപുഴക്കു സമീപം കുടയത്തൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കുട്ടി ബഹളം വച്ചതോടെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയയാള്‍ ബൈക്കില്‍ രക്ഷപെടുകയായിരുന്നു.

രാവിലെ 6.30ന് കുടയത്തൂര്‍ മുസ്ലിംപള്ളിക്കവലയ്ക്കു സമീപമാണ് സംഭവം. അമ്മയ്‌ക്കൊപ്പം ടൗണില്‍ നിന്നും പാല്‍ വങ്ങി മടങ്ങുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

സംഭവം അറിഞ്ഞ് ആളുകള്‍ ഓടിക്കൂടിയെങ്കിലും തട്ടുകൊണ്ടുപോകാനെത്തിയ ആളെ കണ്ടെത്താനായില്ല.

Top