കുവൈറ്റിൽ വീട്ടുജോലിക്കാരിക്ക് പീഡന ശ്രമം

കുവൈറ്റ്: ഫിലിപ്പീന്‍സ് സ്വദേശിയായ വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബംഗ്ലാദേശി കുവൈറ്റിൽ അറസ്റ്റില്‍. കുവൈത്തിലെ സുറായിലാണ് സംഭവം ഉണ്ടായത്. കുവൈത്ത് സ്വദേശിയുടെ വീട്ടില്‍ ജോലിക്കായി എത്തിയതാണ് ബംഗ്ലാദേശി.

ഇതിനിടെ ഇയാള്‍ വീട്ടുജോലിക്കാരിയുടെ മുറിയിലേക്ക് അതിക്രമിച്ച് കടക്കുകയും അവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ വീട്ടുജോലിക്കാരി നിലവിളിച്ചതോടെ സ്‌പോണ്‍സര്‍ എത്തി. സ്‌പോണ്‍സറാണ് പൊലീസില്‍ വിവരം അറിയിച്ചത്.

Top