തിരുവനന്തപുരം: എഡിജിപി വിജയ് സാഖറെയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ആക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എഡിജിപിയുടെ വ്യാജ അക്കൗണ്ടില്‍ നിന്ന് സുഹൃത്തിന്റെ ഫെയ്സ്ബുക്കിലേക്ക് 10,000 രൂപ ആവശ്യപ്പെട്ടാണ് സഹായ അഭ്യര്‍ഥന എത്തിയത്.
എറണാകുളം സ്വദേശി ജിയാസ് ജമാലിന്റെ ഫെയ്സ്ബുക്കിലേക്കാണ് വ്യാജ സന്ദേശം എത്തിയത്. എഡിജിപിയുടെ യഥാര്‍ഥ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ അതേ പ്രെഫൈല്‍ ചിത്രം ഉള്‍പ്പെടെയുള്ള വ്യാജ അക്കൗണ്ട് വഴിയാണ് തട്ടിപ്പിന് ശ്രമം നടന്നത്.
ഫെയ്സ്ബുക്കിലൂടെ ജിയാസിനോട് ആദ്യം സുഖവിവരങ്ങള്‍ അന്വേഷിച്ച ശേഷമാണ് പണം ആവശ്യപ്പെട്ടത്. ഗൂഗിള്‍ പേ വഴി സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് അത്യാവശ്യമായി 10,000 രൂപ അയക്കുമോ എന്നായിരുന്നു അഭ്യര്‍ഥന. ഇതോടെയാണ് സംഭവം തട്ടിപ്പാണെന്നും അക്കൗണ്ട് വ്യാജമാണെന്നും ജിയാസ് തിരിച്ചറിഞ്ഞത്.