വസ്ത്രം വലിച്ചുകീറി യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം, പ്രതി പിടിയിൽ

കൊല്ലം: പാരിപ്പള്ളിയിൽ യുവതിയെ ആക്രമിച്ച് മാനഹാനിപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. കൊല്ലം കല്ലുവാതുക്കലിലാണ് സംഭവം. മദ്യപിച്ച് കടയിൽ വരുന്നത് വിലക്കിയതിന്റെ വിരോധത്തിലാണ് യുവാവിന്റെ അതിക്രമം. വസ്ത്രം വലിച്ചു കീറി മാനഹാനിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ 38 വയസ്സുകാരനായ ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതി നടത്തുന്ന ഹോട്ടലിൽ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നതിനാൽ പ്രതിയെ കടയുടമയായ സ്ത്രീയുടെ ഭർത്താവ് വിലക്കിയിരുന്നു. തുടർന്നുള്ള വിരോധത്തിലാണ് യുവാവ് കടയിൽ അതിക്രമിച്ച് കയറിയും യുവതിയെ ഉപദ്രവിക്കുകയും ചെയ്തത്. പരാതി നൽകിയതിന് പിന്നാലെ ജോസ് ഒളിവിൽ പോയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ജോസ് പിടിയിലാകുന്നത്.

Top