ശബരിനാഥ് എം.എൽ.എയുടെ കാർ തകർക്കാൻ ശ്രമം ; പ്രതി പൊലീസ് പിടിയിൽ

arrest

തിരുവനന്തപുരം: അരുവിക്കര എം​.എൽ.എ കെ.എസ് ശബരിനാഥിന്റെ വാഹനം തകർക്കാൻ ശ്രമം.

കാർ തകർക്കാൻ ശ്രമിച്ചയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

നെടുമങ്ങാട് വിതുര ജംഗ്‌ഷനിൽ വച്ചായിരുന്നു സംഭവം.

ഹോട്ടലിന് പുറത്ത് കാർ നിറുത്തിയിട്ട ശേഷം ശബരിനാഥ് ഊണ് കഴിക്കാൻ പോയിരുന്നു. അപ്പോഴാണ് പ്രതി കാർ തകർക്കാൻ ശ്രമിച്ചത്.

കാർ കേടുവരുത്താൻ യുവാവ് ശ്രമിക്കുന്നത് കണ്ട നാട്ടുകാർ യുവാവിനെ തടഞ്ഞുവച്ച് വിതുര എസ്.ഐയ്ക്ക് കൈമാറുകയായിരുന്നു. പ്രതിയുടെ മറ്റ് വിവരങ്ങൾ ലഭ്യമല്ല

Top