ആരാധകരാണെന്നു പറഞ്ഞ് സല്‍മാന്‍ഖാന്റെ ഫാം ഹൗസിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍

ല്‍മാന്‍ഖാന്റെ ഫാം ഹൗസിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയില്‍. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിന് കൈമാറി. മുംബൈ പന്‍വേലിലെ ഫാം ഹൗസിലാണ് സംഭവം. പ്രതികള്‍ വേലി ചാടി കോമ്പൗണ്ടിലൂടെ ഫാം ഹൗസിലേക്ക് കടക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ പേരുകളാണ് സംഘം നല്‍കിയത്. തങ്ങള്‍ സല്‍മാന്‍ഖാന്റെ ആരാധകരാണെന്നും അദ്ദേഹത്തെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് പ്രതികള്‍ ഫാം ഹൗസിലേക്ക് കടക്കാന്‍ ശ്രമിച്ചത്.

ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിക്കുമായിരുന്നു .തുടര്‍ന്ന് പ്രതികളെ പൊലീസ് സംഘത്തിന് കൈമാറുകയായിരുന്നു. അനധികൃതമായി കടന്നുകയറിയതിനും വ്യാജരേഖ ചമച്ചതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

Top