ഷാജഹാന്റെ കൊലപാതകം സിപിഎമ്മിന്‍റെ മേൽ കെട്ടിവയ്ക്കാൻ ശ്രമം; കൊന്നത് ആര്‍എസ്എസ് ക്രിമിനലുകള്‍ തന്നെയെന്ന് പി ജയരാജന്‍

പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍എസ്എസ് ക്രിമിനലുകൾ തന്നെയെന്ന് പി ജയരാജന്‍. കൃത്യമായി ആര്‍എസ്എസ് ആസൂത്രണം ഉണ്ട്. കൊലപാതകം സിപിഎമ്മിന്‍റെ മേൽ കെട്ടിവയ്ക്കാൻ ആണ് ആര്‍എസ്എസ് ശ്രമമെന്നും പി ജയരാജന്‍ ആരോപിച്ചു.

കുറ്റം സിപിഎമ്മിന്‍റെ മേല്‍ കെട്ടിവെക്കാന്‍ ആര്‍എസ്എസ് പല നുണപ്രചാരണവും നടത്തും. കള്ളം പ്രചരിപ്പിക്കാൻ അവർക്ക് നല്ല മെയ് വഴക്കമാണ്. കൊലപാതകത്തിന് പിന്നില്‍ പ്രവർത്തിച്ച ആര്‍എസ്എസ് നേതാക്കളെ കണ്ടുപിടിക്കണം. കോൺഗ്രസ്‌ എന്ത് കൊണ്ടാണ് കൊലയാളികൾ ആര്‍എസ്എസ് ആണ് എന്ന് പറയാത്തതെന്നും പി ജയരാജന്‍ ചോദിച്ചു. പാലക്കാട് കുന്നങ്കാട് ഷാജഹാന്റെ വീട് അദ്ദേഹം സന്ദർശിച്ചു.

Top