സാമൂഹിക പ്രവര്‍ത്തക നര്‍ഗീസ് ബീഗത്തെ അക്രമിക്കാന്‍ ശ്രമം

കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തക നര്‍ഗീസ് ബീഗത്തെ അക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ചൊവ്വാഴ്ച രാത്രി 12 ഓടെയായിരുന്നു ആക്രമണമുണ്ടായത്. താഴത്തെ നിലയിലുള്ള പാര്‍ക്കിങ് ഏരിയയില്‍ ഇരുചക്ര വാഹനം പാര്‍ക്ക് ചെയ്ത് ബസ് നിര്‍ത്തുന്ന സ്ഥലത്തേക്ക് കയറിവരുന്നതിനിടെ പിന്നാലെയെത്തിയ അക്രമി ഇവരെ കടന്നുപിടിക്കുകയായിരുന്നു.

കുതറിമാറിയ നര്‍ഗീസിന്റെ കൈ അക്രമി പിടിച്ചുതിരിച്ചു. ബഹളം വച്ചതോടെ അക്രമി ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് പൊലിസ് എയ്ഡ്പോസ്റ്റിലെ പൊലിസുകാരുടെ സഹായത്തോടെ അക്രമിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Top