നഗരമധ്യത്തില്‍ പെണ്‍കുട്ടികളെ ആക്രമിക്കാന്‍ ശ്രമം; പ്രതിയെ നാട്ടുകാര്‍ മര്‍ദ്ദിച്ച നിലയില്‍

തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ നഗരമധ്യത്തില്‍ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമം. പെണ്‍കുട്ടിയെ ആക്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദിച്ചു. പൊലീസിനെ അറിയിച്ച് ഒരു മണിക്കൂര്‍ ആയിട്ടും എത്തില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.

രണ്ട് പെണ്‍കുട്ടികള്‍ റോഡിലൂടെ നടക്കുകയായിരുന്നു. അതിനിടെയാണ് പ്രതി ആക്രമിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് നാട്ടുകാർ ഇടപെടാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതി. ഇയാള്‍ക്ക് മാനസിക പ്രശ്നം ഉള്ളതായും സംശയിക്കുന്നുണ്ട്.

 

 

Top