നടി പായല്‍ ഘോഷിന് നേരെ ആസിഡ് ആക്രമണത്തിന് ശ്രമം

ടി പായല്‍ ഘോഷിനെ നേരെ ആസിഡ് ആക്രമണത്തിന് ശ്രമമുണ്ടായതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഞായറാഴ്ച രാത്രി 10 മണിയോടെ ഇരുമ്പ് ദണ്ഡുമായി മുഖം മൂടി അണിഞ്ഞെത്തിയ പുരുഷന്മാര്‍ തന്നെ ആക്രമിച്ചെന്നും അവരുടെ കൈവശം ആസിഡ് കുപ്പികളുണ്ടായിരുന്നുവെന്നുമാണ് പായല്‍ ഘോഷ് വെളിപ്പെടുത്തിയത്.

മുംബൈയില്‍ വച്ച് നടിക്ക് നേരെയുണ്ടായ അക്രമസംഭവം അറിഞ്ഞ് താരത്തിനെ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രി തന്നെ വീട്ടില്‍ വന്ന് കണ്ട് കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചുവെന്നും അദ്ദേഹത്തിന്റെ സ്നേഹത്തിനും കരുതലിനും അങ്ങേയറ്റം നന്ദി പറയുന്നതായും പായല്‍ ഘോഷ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. രാംദാസ് അത്താവാലെയോടൊപ്പമുള്ള ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

അജ്ഞാതര്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് ഇടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്നും തന്റെ തലയ്ക്കും കയ്യിനും മര്‍ദ്ദനമേറ്റെന്നുമാണ് താരം പറഞ്ഞത്. ഭയന്ന് നിലവിളിച്ചപ്പോള്‍ അക്രമികള്‍ പിന്മാറുകയായിരുന്നെന്നും സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പായല്‍ വിശദമാക്കിയിട്ടുണ്ട്.

 

Top