രാജസ്ഥാനില്‍ കുതിരക്കച്ചവടത്തിലൂടെ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കുതിരക്കച്ചവടത്തിലൂടെ കോണ്‍ഗ്രസ് മന്ത്രിസഭ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കേസില്‍ രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്രസിങ് ശെഖാവത്, കോണ്‍ഗ്രസ് വിമത എം.എല്‍.എ ബന്‍വര്‍ലാല്‍ ശര്‍മ എന്നിവര്‍ക്കെതിരെയാണ് കേസ്. കേസില്‍ കേന്ദ്രമന്ത്രി എന്ന് പരാമര്‍ശിച്ചിട്ടില്ല.

ബിസിനസുകാരനായ ബി.ജെ.പിക്കാരന്‍ സഞ്ജയ് ജയിനാണ് അറസ്റ്റിലായത്. ബന്‍വര്‍ലാലിനെയും മറ്റൊരു വിമത എം.എല്‍.എ വിശ്വേന്ദ്ര സിങ്ങിനെയും കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പരിശോധനക്ക് ശബ്ദസാമ്പിള്‍ നല്‍കാന്‍ ബി.ജെ.പി മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയും തയാറാകണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

Top