പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

വയനാട് : പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അയല്‍വാസി കൂടിയായ ടി.പി. അബു (61) ആണ് അറസ്റ്റിലായത്.

മാനന്തവാടി സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി.വൈ.എസ്.പി. കെ.പി. കുബേരനാണ് മേപ്പാടി പൊലീസ് സ്റ്റേഷനില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.

സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗീകാതിക്രമം, വീട്ടില്‍ അതിക്രമിച്ച് കയറല്‍, പോക്സോ, എസ്.സ- എസ്.ടി. ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രാത്രി വീട്ടില്‍ അതിക്രമിച്ചെത്തി ലൈംഗികോദ്ദേശത്തോടെ ദേഹത്ത് സ്പര്‍ശിച്ചുവെന്നാണ് ഇയാള്‍ക്കെതിരേയുള്ള കുട്ടിയുടെ പരാതി.

സംഭവത്തില്‍ കുട്ടിയുടെ പിതാവിനെതിരേയും പൊലീസ് കേസെടുത്തിരുന്നു. ഇയാള്‍ ഒളിവിലാണ്. പോക്‌സോ ചുമത്തിയതിന് പുറമെ പിതാവിനെതിരെ ബാലനീതി നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് പിതാവിനെതിരെയും ഓട്ടോ ഡ്രൈവര്‍ക്കെതിരെയും കുട്ടി പൊലീസിന് മൊഴി നല്‍കിയത്.

Top