കൂത്തുപറമ്പില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. മലപ്പുറത്ത് നിന്ന് എത്തിയ സംഘമാണ് കൂത്തുപറമ്പിലെ ലോഡ്ജില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ദിന്‍ഷാദ് എന്നയാളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സ്വര്‍ണകടത്ത് റാക്കറ്റാണ് പിന്നില്‍ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top