പവന്‍ കല്യാണ്‍ ചിത്രം ‘അട്ടാരിന്തികി ദരേദി’യുടെ തമിഴ് റീമേക്കിനൊരുങ്ങുന്നു

pawan

വന്‍ കല്യാണിന്റെ ബ്ലോക്ബസ്റ്റര്‍ എന്റര്‍ടെയ്‌നര്‍ അട്ടാരിന്തികി ദരേദി തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. തെലുങ്കില്‍ ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ പവന്‍ കുമാര്‍ തന്റെ ആന്റിയെ മുത്തച്ഛനുമായി ഒന്നിപ്പിക്കുന്നതാണ് പ്രമേയം.

ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച കൊലമാവ് കോകില, 2.0 എന്നീ ചിത്രങ്ങള്‍ റിലീസിനിരിക്കുകയാണ്. കൊലമാവ് കോകില ആഗസ്റ്റ് 17നും 2.0 നവംബര്‍ 29നും തിയറ്ററുകളിലെത്തും.

Top