അട്ടപ്പാടിയിലെ പീഡനം: പൊലീസ് വാഹനത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍

arrest

അഗളി: അട്ടപ്പാടിയില്‍ ആദിവാസി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പൊലീസ് വാഹനത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍. അട്ടപ്പാടി കാരറ ഊരിലെ വീനസ് രാജിനെയാണ്(20) ഇന്ന് പുലര്‍ച്ചെ പൊലീസ് സംഘം പാലക്കാട് നിന്ന് പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോഴാണ് വീനസ് രാജ് രക്ഷപ്പെട്ടത്. പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിലുള്‍പ്പെട്ട നാലു പ്രതികളെ മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാന്‍ കൊണ്ടുവന്നതായിരുന്നു. ബാക്കി എട്ട് പ്രതികളെ പാലക്കാട് ഒന്നാം ക്ലാസ്, സെഷന്‍സ് അഡീഷണല്‍ കോടതിയില്‍ ഹാജരാക്കാന്‍ വാനില്‍ ഇരുത്തിയിരുന്നു. ഇതിനിടെയാണ് വീനസ് രാജ് പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.

ആദിവാസി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍1 12 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നാലു പേരെ ജൂണ്‍ 8 വരെ റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികളെ പാലക്കാട് പോക്‌സോ കോടതിയിലേക്ക് കൊണ്ടുപോയി.

Top