മധുകേസ്: സുനില്‍ കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന അപേക്ഷ; കോടതി ഇന്ന് പരിഗണിക്കും

അട്ടപ്പാടി: അട്ടപ്പാടി മധുവധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽകുമാർ കോടതിയിൽ കളളസാക്ഷി പറഞ്ഞതിന് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. മധുവിന്റെ സഹോദരി അടക്കമുളള രണ്ട് സാക്ഷി വിസ്താരവും ഇന്ന് നടക്കും.ഇന്നലെ മാത്രം നാല് സാക്ഷികളാണ് കേസിൽ കൂറുമാറിയത്.

മൊഴി നൽകിയ സാക്ഷിയെ വീണ്ടും വിസ്തരിക്കുന്നത് നിയമ വിരുദ്ധമാണെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം തള്ളിയാണ് 29-ാം സാക്ഷി സുൻകുമാറിനെ കോടതി ഇന്നലെ വീണ്ടും വിസ്തരിച്ചത്.കാഴ്ചാപരിമിതിയുണ്ടെന്ന തരത്തിൽ കോടതിയെ കബളിപ്പിച്ചതിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാക്ഷിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹരജിയിൽ പ്രാഥമിക വാദവും ഇന്നലെ നടന്നു.ഇന്ന് വിശദമായ വാദം കോടതിയിൽ നടക്കും.

Top