അട്ടപ്പാടിയില്‍ പിടിയിലായ മാവോയിസ്റ്റ് ദീപക് ഛത്തീസ്ഗഢ് സ്വദേശി ; രണ്ട് പേര്‍ രക്ഷപ്പെട്ടു

Maoist

അട്ടപ്പാടി : അട്ടപ്പാടിയ്ക്ക് സമീപം ആനക്കട്ടി മേഖലയില്‍ നടത്തിയ തിരച്ചിലിനിടെ രണ്ട് മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടതായി തമിഴ്‌നാട് സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സ്. പിടിയിലായ മാവോയിസ്റ്റ് നേതാവ് ദീപക് എന്ന ചന്ദ്രു ഛത്തീസ്ഗഢ് സ്വദേശിയാണെന്നും സ്ഥിരീകരിച്ചു.

മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം ദീപകും ഉണ്ടായിരുന്നുവെന്നാണ് കേരള പൊലീസ് പറഞ്ഞത്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദീപക്കിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.

എ കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിയ്ക്കുന്നതില്‍ പ്രാവീണ്യം നേടിയ ആളാണ് ദീപക്. ഇയാള് തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ മഞ്ചിക്കണ്ടിയില്‍ നിന്നും പിടിച്ചെടുത്ത ലാപ് ടോപില്‍ നിന്ന പൊലീസിന് കിട്ടിയിരുന്നു.

ദീപകിനെതിരെ തമിഴ്‌നാട് – കേരള- കര്‍ണാടക സംസ്ഥാനങ്ങളില്‍ നിരവധി കേസുകള്‍ ഉണ്ട്. ഭവാനി ദളത്തിലെ പ്രധാനിയാണ് ദീപക്.

Top