അട്ടപ്പാടി മധു കൊലക്കേസ്: ഇരുപത്തിയൊന്നാം പ്രതിയും കൂറുമാറി

അട്ടപ്പാടി: അട്ടപ്പാടി മധു കൊലക്കേസിൽ ഇരുപത്തിയൊന്നാം പ്രതിയും കൂറുമാറി. ഇരുപത്തിയൊന്നാം സാക്ഷി വീരനാണ് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം പതിനൊന്നായി.

ഇന്നലെ ഇരുപതാം സാക്ഷി മയ്യൻ കൂറുമാറിയിരുന്നു. പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി ഇതുവരെ മൊഴി നൽകിയത്. കേസിൽ കൂറുമാറിയവർക്കെതിരെ പരാതിയുമായി മധുവിന്റെ അമ്മ മല്ലി മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ പരാതി നൽകിയിരുന്നു. പലരുടെയും സ്വാധീനത്തിന് വഴങ്ങിയാണ് സാക്ഷികൾ മൊഴിമാറ്റിയതെന്നും ഇക്കാര്യം അന്വേഷിക്കാൻ പൊലീസിന് നിർദേശം നൽകണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.

Top