അട്ടപ്പാടിയിലെ ശിശുമരണം ; സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് കെകെ ശൈലജ

kk-shailajaaaa

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ പഠിക്കാന്‍ പ്രത്യേക സംഘത്തെ ഉടന്‍ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും പ്രത്യേക ബോധവത്കരണവും ചികിത്സയും നല്‍കുമെന്നും പ്രസവശേഷം ആശുപത്രിയില്‍ നിന്ന് വീടുകളിലെത്തുമ്പോഴും ഇതിന്റെ തുടര്‍ച്ച ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആവര്‍ത്തിക്കുന്ന നവജാത ശിശുമരണമുള്‍പ്പെടെ പഠിക്കാന്‍ വിദഗ്ധ സംഘം അട്ടപ്പാടിയിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അട്ടപ്പാടിയില്‍ ഈ വര്‍ഷം ഇതുവരെ മരിച്ചത് 13 നവജാത ശിശുക്കളാണ്. സംസ്ഥാന ശരാശരിയേക്കാള്‍ ശിശുമരണങ്ങള്‍ അട്ടപ്പാടിയില്‍ സംഭവിക്കുന്ന പശ്ചാത്തലം. നിരവധി ആരോഗ്യ രക്ഷാ പാക്കേജുകളുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ലെന്നാണ് ആദിവാസികള്‍ പറയുന്നത്. എന്നാല്‍ നവജാത ശിശുപരിപാലത്തിലുള്‍പ്പെടെ പല ആദിവാസികള്‍ക്കും വീഴ്ചയുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

Top