അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം ; 14 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഇന്ന് രാവിലെയാണ് 14 ദിവസം പ്രായമുള്ള കുഞ്ഞ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് മരിച്ചത്. കാവുണ്ടിക്കല്‍ ഇഎംഎസ് കോളനിയില്‍ ഇന്ദുവിന്റെയും മുരുകന്റെയും കുഞ്ഞാണ് മരിച്ചത്.

ശ്വാസതടസമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

Top