‘ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണ്’; വിശദീകരണവുമായി സായ് പല്ലവി

ശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെയും പശുവിന്റെ പേരിൽ നിരപരാധികളെ ​കൊലപ്പെടുത്തുന്നതിനെയും കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിലുണ്ടായ വിവാദത്തിന് പിന്നാലെ വിശദീകരണവുമായി നടി സായ് പല്ലവി. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും സായ് പല്ലവി വ്യക്തമാക്കി. അടിച്ചമർത്തപ്പെട്ടവരെ എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്നും സായ് പല്ലവി പറഞ്ഞു.

വംശഹത്യകൾ ചെറിയ കാര്യമല്ല. ഇന്നത്തെ തലമുറപോലും അതിൽ നിന്ന് മുക്തരല്ല. ആൾക്കൂട്ട അക്രമങ്ങളെയും ന്യായിരിക്കാനാകില്ല. ഏത് തരത്തിലുള്ള അക്രമവും തെറ്റാണ്. മഏത് മതത്തിന്റെ പേരിലുള്ള കൊലപാതകവും തെറ്റാണ്.താന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാതെ വീഡിയോയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഷെയര്‍ ചെയ്യപ്പെടുന്നതെന്നും സായ് പല്ലവി പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് സായി പല്ലവി വിവാദങ്ങൾക്ക് വിശദീകരണവുമായി വന്നത് .

Top