ചൈത്ര തെരേസ ജോണിനെ സ്ഥലംമാറ്റിയ നടപടി പ്രതിഷേധാര്‍ഹമെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: പൊലീസ് സ്റ്റഷന്‍ ആക്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തരെ പിടികൂടാന്‍ സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡി.സി.പി ചൈത്ര തെരേസ ജോണിനെ സ്ഥലംമാറ്റിയ നടപടി പ്രതിഷേധാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്ത്രി പീഢകരെയും, ഗുണ്ടകളെയും, സാമൂഹ്യ വിരുദ്ധരെയും സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സ്ത്രീ സുരക്ഷയെപ്പറ്റി വാചാലരാകുന്ന സര്‍ക്കാരാണ് ഒരു വനിത പൊലീസ് ഉദ്യേഗസ്ഥയെ തന്റെ ഉത്തരവാദിത്വം നിറവേറ്റിയെന്ന പേരില്‍ സ്ഥലം മാറ്റിയതെന്നും പാര്‍ട്ടി തിരുമാനങ്ങള്‍ക്ക് വഴങ്ങിയില്ലെന്ന പേരില്‍ ഇതിന് മുന്‍പ് തിരുവനന്തപുരം കമ്മീഷണറെയും തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരുന്നെന്നും ഇത്തരത്തിലുള്ള സര്‍ക്കാര്‍ നടപടി പൊലീസ് ഉദ്യേഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ഗുണ്ടകള്‍ക്കും, സാമൂഹ്യ വിരുദ്ധര്‍ക്കും എന്ത് സംരക്ഷണവും ഈ സര്‍ക്കാരില്‍ നിന്നും ലഭിക്കുമെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top