ബിജെപി ജില്ലാ നേതാവിനു നേരെ മതമൗലികവാദികളുടെ ആക്രമണം

crime

രാമനാഥപുരം : ബിജെപി ജില്ലാ നേതാവിനു നേരെ മതമൗലികവാദികളുടെ ആക്രമണം. ബിജെപി ജില്ല കമ്മിറ്റി അംഗം ആര്‍.വീരബാഗുവിന് നേരെയാണ് അഞ്ചംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. ഓട്ടോ ഡ്രൈവറായ വീരബാഹു രാത്രിയില്‍ വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതിനിടയില്‍ ഒരാള്‍ ഓട്ടോയില്‍ കയറുകയും പേരാവൂരിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് കൂടുതല്‍ ആളുകളെത്തി ഇയാളെ ആക്രമിക്കുകയായിരുന്നു.

ഇതിനു ശേഷം ആക്രമികള്‍ ബൈക്കില്‍ കയറി രക്ഷപെട്ടു.ആക്രമണസ്ഥലത്തു നിന്നും ബസില്‍ കയറിയ വീരബാഗു പോലീസ് സ്റ്റേഷനിലെത്തി ആക്രമണവിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കൈകള്‍ക്കും തലക്കും വെട്ടേറ്റ വീരബാഗുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആക്രമണത്തിനുള്ള കാരണം വ്യക്തമല്ലെന്നും കേസ് അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

Top