റഷ്യയില്‍ അറ്റാക്കിങ് ഫുട്‌ബോള്‍ കാഴ്ചവയ്ക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്‌ററന്‍

harry-kane

ഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ തങ്ങള്‍ അറ്റാക്കിങ് ഫുട്‌ബോളായിരിക്കും കാഴ്ച വയ്ക്കുകയെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഹാരി കെയ്‌നിന്റെ ആദ്യ ലോകകപ്പാണ്.

റഷ്യയില്‍ നല്ല നിമിഷങ്ങളും ചീത്ത നിമിഷങ്ങളും ഉണ്ടാവുമെന്നും എന്നാല്‍ മികച്ച അറ്റാക്കിങ് ഫുട്‌ബോള്‍ കളിച്ച് ഗോള്‍ കണ്ടെത്തുക എന്നതാണ് ലക്ഷ്യമെന്നും കെയ്ന്‍ പറഞ്ഞു.

ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ പരാജയപെടാതിരിക്കുക എന്നതിലുപരി ഓരോ മത്സരത്തിലും വിജയം കണ്ടെത്തി മുന്‍പോട്ട് പോവാനാവും ശ്രമം എന്നും കെയ്ന്‍ പറഞ്ഞു. പെനാല്‍റ്റിയില്‍ ഇംഗ്ലണ്ടിന്റെ മോശം ഫോം മറികടക്കാന്‍ ഇംഗ്ലണ്ട് പെനാല്‍റ്റി പരിശീലനം നടത്തുന്നുണ്ടെന്നും കെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഇംഗ്ലണ്ട് റഷ്യയില്‍ അത് തിരുത്തുമെന്നാണ് കെയ്‌നിന്റെ പ്രതീക്ഷ. അടുത്ത തിങ്കളാഴ്ച ടുണീഷ്യക്കെതിരെയാണ് റഷ്യയില്‍ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.

Top