കൊച്ചി നഗരമധ്യത്തില്‍ ബസ് തടഞ്ഞുനിര്‍ത്തി ഗുണ്ടാ ആക്രമണം

cochi city bus attacking

കൊച്ചി : നഗര മധ്യത്തില്‍ ബസ് തടഞ്ഞു നിര്‍ത്തി ഗുണ്ടാ ആക്രമണം. കലൂരില്‍ നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന ബസിനെ പിന്തുടര്‍ന്ന് ഒരു സംഘം ബസ് തല്ലിത്തകര്‍ക്കുകയായിരുന്നു. സ്വകാര്യ ബസിന് പിന്നാലെ പായുന്ന പെട്ടിഓട്ടോറിക്ഷയ്ക്ക് കടന്നു പോകാന്‍ വഴിനല്കിയില്ല എന്നതിന്റെ പേരിലാണ് പിന്നീടുണ്ടായ അക്രമമത്രയും. പിന്നില്‍

കെട്ടിവച്ചിരിക്കുന്ന ഇരുമ്പുപൈപ്പ് കൊണ്ട് ബസിന്റെ പിന്‍ഭാഗത്തെ ചില്ലില്‍ പലവട്ടം ഇടിച്ചു. പിന്നീട് കലൂര്‍ ജംക്ഷന്‍ എത്തിയപ്പോള്‍ മുന്നില്‍ കയറ്റി കുറുകെയിട്ട് തടഞ്ഞു. ശേഷം പുറത്തിറങ്ങിയവര്‍ ബസിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകളെല്ലാം അടിച്ചുതകര്‍ത്തു.

ആലുവ പള്ളുരുത്തി റൂട്ടിലോടുന്ന ആന്റോണിയ ബസിനുനേരെയായിരുന്നു അക്രമം. സംഭവത്തിന് ശേഷം നിമിഷനേരം കൊണ്ട് അക്രമികള്‍ രക്ഷപെട്ടു. അവരെത്തിയ വാഹനത്തിന്റെ നമ്പര്‍ സഹിതം ബസുടമ പൊലീസില്‍ പരാതി നല്കി.

Top