കുട്ടികളുടെ പിറന്നാള്‍ ആഘോഷത്തിനിടെ വെടിവയ്പ് ; 11 പേര്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോസിറ്റി: മെക്‌സിക്കോയില്‍ കുട്ടികളുടെ പിറന്നാള്‍ ആഘോഷം നടക്കുന്നതിനിടെയുണ്ടായ വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

മധ്യ ഹിഡാല്‍കോയിലെ ടിസയുക്കയിലായിരുന്നു സംഭവം. മൂന്നു കുട്ടികള്‍ ജീവനോടെ രക്ഷപെട്ടു.

പിറന്നാള്‍ ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ചുകയറിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ കുട്ടികളെ ഒഴിവാക്കി മുതിര്‍ന്നവരെയാണ് ലക്ഷ്യംവച്ചത്.

Top