കീഴാറ്റൂര്‍ വയല്‍ക്കിളി സമരനേതാവിന്റെ വീടിനു നേരെ ആക്രമണം

keezhattoor

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളി സമരനേതാവ് സുരേഷിന്റെ വീടിന് നേരെ ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയവര്‍ വീടിന് നേരെ കല്ലെറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം.

കല്ലേറില്‍ വീടിന്റെ മുകളിലത്തെയും താഴത്തെയും നിലയിലെ ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ടതായി സുരേഷ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരേഷിന്റെ നേതൃത്വത്തിലാണ് വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ എന്ന പേരില്‍ ഒരു കൂട്ടം പ്രദേശവാസികള്‍ സമരം നടത്തുന്നത്.

Top