യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

crime

ആലപ്പുഴ: യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. ചേര്‍ത്തല സ്വദേശി സുമേഷിനെയാണ് വയലാര്‍ മുക്കുടിത്തറ ജയന്‍ എന്നയാളെ തലക്കടിച്ച് കൊലപ്പെടുത്തിയത്. വയലാര്‍ കൊല്ലപള്ളിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മേഷണക്കേസ് പ്രതി കൂടിയായ സുമേഷ് കൊലപാതകം നടത്തിയത്.

പ്രതിയായ സുമേഷ് കൊല്ലപ്പള്ളിയിലുള്ള വാടകവീട്ടിലെത്തിയപ്പോള്‍ ഭാര്യയുമായി വാക്കേറ്റമുണ്ടായി. ഈ സമയത്ത് പ്രശ്‌ന പരിഹാരത്തിനായ് ഭാര്യ ജയനെ വിളിച്ച് വരുത്തുകയായിരുന്നു. ജയന്‍ വീട്ടില്‍ എത്തുന്നതിന് മുമ്പ് തന്നെ സുമേഷ് പതിയിരുന്ന് ആക്രമിച്ചു. തലയ്ക്കടിയേറ്റ് റോഡില്‍ കിടന്നിരുന്ന ജയനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ജയന്‍ മരംവെട്ട് തൊഴിലാളിയാണ്.

Top