കൊച്ചിയിൽ യുവതിക്ക് നേരെ ആക്രമണം; ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി

കൊച്ചി : നഗര മധ്യത്തില്‍ യുവതിക്ക് നേരെ ആക്രമണം. മഹാരാജാസ് മെട്രോ സ്റ്റേഷന് സമീപം രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.

ആക്രമണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ലഹരി മരുന്ന് ഉപയോഗിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഇയാള്‍. തമിഴ്നാട് സ്വദേശിയാണ് പ്രതിയെന്നാണ് വിവരം.

മെട്രോ സ്റ്റേഷനിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്ന യുവതിയെ പ്രതി പിന്തുടര്‍ന്ന് ശല്യം ചെയ്തു. കയറി പിടിക്കാന്‍ ശ്രമിച്ചതോടെ ഭയന്ന് സമീപത്ത് കണ്ട കാറില്‍ യുവതി അഭയം തേടുകയായിരുന്നു. അക്രമാസക്തനായ പ്രതി കാറിന്റെ ചില്ലില്‍ തട്ടി ബഹളമുണ്ടാക്കിയതായി സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാര്‍ പറയുന്നു.

Top