കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

കശ്മീര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. നാല് സൈനീകരുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പുലര്‍ച്ചെ 4.30 ഓടെ ഭീകരര്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

നാല് സിആര്‍പിഎഫ് ജവാന്മാര്‍ക്കും ജമ്മു കശ്മീര്‍ പോലീസിലെ മൂന്നു പോലീസുകാര്‍ക്കുമാണ് പരിക്കേറ്റത്.

തീവ്രവാദികള്‍ കെട്ടിടത്തിനുള്ളിലിരുന്ന്​ സുരക്ഷാ ജീവനക്കാര്‍ക്ക്​ വെടിയുതിര്‍ക്കുകയും ഗ്രനേഡ്​ വലിച്ചെറിയുകയുമായിരുന്നു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന കെട്ടിടവും പരിസരവും സൈന്യം വളഞ്ഞിട്ടുണ്ട്​.

Top