പശുവിനെ മോഷ്ടിച്ചെന്ന് ആരോപണം; ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ യുവാവ് കൊല്ലപ്പെട്ടു

ത്രിപുര; പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ത്രിപുരയില്‍ ഒരാളെ തല്ലിക്കൊന്നു. ബുധി കുമാര്‍ (36) എന്നയാളാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. മര്‍ദ്ദനമേറ്റ് അവശനായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരിക്കുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടം റിസള്‍ട്ട് വന്നതിനു ശേഷം കേസ്സെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്തെ ഒരു പശുത്തൊഴുത്തിലേക്ക് ബുധി കുമാര്‍ കയറിയെന്ന് പൊലീസ് പറയുന്നു. ഇത് കണ്ട വീട്ടുകാര്‍ ശബ്ദമുണ്ടാക്കി നാട്ടുകാരെ വിളിക്കുകയായിരുന്നു. ആളുകള്‍ ഇയാളെ സ്ഥലത്തു വെച്ച് കൈകാര്യം ചെയ്തു കഴിഞ്ഞ ശേഷമാണ് പൊലീസ് എത്തിയത്.

Top