യുവതിയെ ആക്രമിക്കുന്ന വീഡിയോ പ്രചരിച്ചു; പ്രതികളെ പൊലീസ് പിടികൂടി

arrest

ഗയ: സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയുടെ സഹായത്തോടെ യുവതിയെ ആക്രമിച്ചവര്‍ അറസ്റ്റില്‍. വിജയ് യാദവ്, സുരേഷ് ചൗധരി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബീഹാറിലെ ഗയയിലാണ് സംഭവം നടന്നത്. ഒരുകൂട്ടം ആളുകള്‍ യുവതിയെ ക്രൂരമായി ആക്രമിക്കുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

യുവതിയുടെ സുഹൃത്തായ യുവാവും ആക്രമണത്തിന് ഇരയായിരുന്നു. ഗ്രാമത്തിന് അപമാനം വരുത്തിവെച്ചെന്നാരോപിച്ചാണ് അക്രമികള്‍ യുവതിയെ മര്‍ദ്ദിച്ചത്. 13 പേര്‍ ചേര്‍ന്നാണ് ഇവരെ മര്‍ദ്ദിച്ചത്. ഇവരില്‍ എട്ടുപേരും പ്രായപൂര്‍ത്തിയാകാത്തവരാണ്.

Top