ട്രെയിനുകള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; കല്ലുകളും മദ്യക്കുപ്പികളും വലിച്ചെറിയുന്നെന്ന് പരാതി

വര്‍ക്കല: തിരുവനന്തപുരം വര്‍ക്കലയില്‍ തീവണ്ടികള്‍ക്കു നേരേ കല്ലുകളും മദ്യക്കുപ്പികളും വലിച്ചെറിയുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വലിച്ചെറിഞ്ഞ കുപ്പിയുടെ ചില്ലു കൊണ്ട് യാത്രക്കാരനായ കോഴിക്കോട് സ്വദേശി സജീവി(20)നു കഴിഞ്ഞദിവസം പരിക്കേറ്റിരുന്നു. സംഭവത്തിലുള്‍പ്പെട്ടവരെ കണ്ടെത്താനായി ആര്‍.പി.എഫും റെയില്‍വേ പോലീസും അന്വേഷണം നടത്തുന്നുണ്ട്.

വര്‍ക്കലയ്ക്കു സമീപമുള്ള അയന്തിയില്‍ വഞ്ചിനാട് എക്സ്പ്രസിനു നേരേ തിങ്കളാഴ്ചയും മദ്യക്കുപ്പി വലിച്ചെറിഞ്ഞതായി പരാതി ലഭിച്ചിട്ടുണ്ട്. ഇരവിപുരം, മയ്യനാട്, പരവൂര്‍, കാപ്പില്‍, ഇടവ, അയന്തി തുടങ്ങിയ ഭാഗങ്ങളില്‍ മുമ്പും സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏപ്രിലില്‍ ഇടവ പാറയില്‍ ഭാഗത്ത് ചെന്നൈ-ഗുരുവായൂര്‍ എക്സ്പ്രസ് കടന്നുപോയപ്പോള്‍ റെയില്‍വേ ട്രാക്കില്‍ തെങ്ങിന്‍തടി കയറ്റിവച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

Top