ആക്രമിക്കാന്‍ വന്നവരില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷിക്കുന്നതിനിടെ യുവതി വെടിയേറ്റു മരിച്ചു

threatening note

ന്യൂഡല്‍ഹി: ആക്രമിക്കാന്‍ വന്നവരില്‍ നിന്ന് ഭര്‍ത്താവിനെ സംരക്ഷിക്കുന്നതിനിടയില്‍ യുവതി വെടിയേറ്റു മരിച്ചു.

സുനിത എന്ന മുപ്പത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ മംഗള്‍പുരിയിലാണു സംഭവം നടന്നത്. വിവാഹ ആഘോഷത്തില്‍ ഡിജെയോട് പാട്ടു വയ്ക്കാന്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ചടങ്ങില്‍ പാട്ടുവയ്ക്കുന്നതു സംബന്ധിച്ച് സുനിതയുടെ ഭര്‍ത്താവ് സജ്ജനും ചടങ്ങിനെത്തിയ രണ്ടുപേരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍സംഘത്തിലെ ഒരാള്‍ തോക്കെടുത്ത് വെടിവെയ്ക്കുകയായിരുന്നു.

സജ്ജനുനേര്‍ക്കാണ് വെടിവെച്ചതെങ്കിലും ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ ശ്രമിച്ച സുനിതയ്ക്കാണു വെടിയേറ്റത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top