കൂവപ്പാടിയില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീടിനു നേരെ ബോംബേറ്

BOMB

കൂത്തുപറമ്പ്: കൂവപ്പാടിയിൽ ആർഎസ്എസ് പ്രാദേശിക നേതാവിൻറെ വീടിനു നേരെ ബോംബേറുണ്ടായി. കൂവപ്പാടി പ്ലൈവുഡ് കമ്പനിക്കു സമീപം താമസിക്കുന്ന ടി. നിഖിലിൻറെ വീടിനു നേർക്കാണ് ആക്രമണമുണ്ടായത്.

അർധരാത്രി 12.15 ഓടെയായിരുന്നു സംഭവം ഉണ്ടായത്. ബോംബേറിൽ വീടിൻറെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. ചുമരിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തുടർന്ന് കതിരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

സ്റ്റീൽ ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

Top