ചാലക്കുടിയില്‍ കാറില്‍ നിന്ന് നൂറുപവന്‍ സ്വര്‍ണം അക്രമി സംഘം തട്ടിയെടുത്തു

ചാലക്കുടി: ദേശീയപാതയില്‍ പോട്ട മേല്‍പ്പാലത്തിനു സമീപം കാറില്‍ കൊണ്ടുപോവുകയായിരുന്ന നൂറുപവന്‍ സ്വര്‍ണം അക്രമി സംഘം തട്ടിയെടുത്തു. നെടുമ്പാശേരിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്കു കൊണ്ടു പോവുകയായിരുന്ന സ്വര്‍ണമാണ് അക്രമി സംഘം തട്ടിയെടുത്തത്.

പോട്ട മേല്‍പ്പാലത്തിനു സമീപം വെച്ച് കാറില്‍ പിന്തുടര്‍ന്നു വന്ന അഞ്ചംഗ സംഘം കാറിന്റെ പിന്നിലിടിപ്പിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണം കൊണ്ടു പോയ കാറില്‍ യാത്ര ചെയ്ത രണ്ടുപേരെ അഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

സ്വര്‍ണം തട്ടിയെടുത്തതിന് ശേഷം ഇവരെ കാറില്‍ കയറ്റി കൊണ്ടുപോയി മറ്റൊരു സ്ഥലത്ത് അക്രമികള്‍ ഇറക്കിവിട്ട ശേഷമാണ് രക്ഷപെട്ടത്. സംഭവത്തെ തുടര്‍ന്ന് ചാലക്കുടി എസ്‌ഐ ജയേഷ് ബാലന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top