രാജസ്ഥാനില്‍ വര്‍ഗീയ ലഹള; വാഹനങ്ങള്‍ക്ക് തീയിട്ടു, പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

ജോധ്പൂര്‍: രാജസ്ഥാനിലെ സൂര്‍സാഗറില്‍ വര്‍ഗീയ ലഹളയുണ്ടായി. റാംനവമി റാലിക്ക് നേരെയായിരുന്നു ഒരു കൂട്ടം ആളുകളുടെ നേതൃത്വത്തില്‍ ആക്രമണം നടന്നത്. വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു.

ജനങ്ങള്‍ ആക്രമസക്തമായതിനെ തുടര്‍ന്ന്, പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ജോധ്പൂരിലെ സൂര്‍സാഗറിലൂടെ റാം നവമി റാലി കടന്നു പോകുമ്പോഴായിരുന്നു ഒരു കൂട്ടം ആളുകള്‍ റാലിക്ക് നേരെ കല്ലെറിഞ്ഞത്. തുടര്‍ന്നുണ്ടായ ലഹളയില്‍ ആക്രമികള്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും വീടുകള്‍ നശിപ്പിക്കുകയും ചെയ്തു.

Top