പ്രിയനന്ദനന്റെ വീടിനു നേര്‍ക്ക് ആക്രമണം; പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന്

തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനന്റെ വീടിനു നേര്‍ക്ക് ആക്രമണം. ചാണകവെള്ളം തളിച്ചു പ്രിയനന്ദനനെ മര്‍ദിച്ചെന്നും ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും പ്രിയനന്ദനന്‍ പറഞ്ഞു. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപമാണ് ആക്രമണമുണ്ടായത്.

പൊലീസില്‍ പരാതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ശബരിമല വിഷയം സംബന്ധിച്ച് പ്രിയനന്ദന്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് നേര്‍ക്ക് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചെങ്കിലും പിന്നീട് തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ച് പുതിയ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.

Top