ടൂറിസ്റ്റ് ബസിന് നേര്‍ക്ക് വെടിയുതിര്‍ത്ത സംഘം അറസ്റ്റില്‍. . .

arrest

രാമനാട്ടുകര: വാഹനം മറികടന്നുവെന്ന് ആരോപിച്ചുള്ള തര്‍ക്കത്തിന് ശേഷം കോഴിക്കോട് രാമനാട്ടുകരയില്‍ ടൂറിസ്റ്റ് ബസിന് നേര്‍ക്ക് കാറിലെത്തിയ സംഘം വെടിയുതിര്‍ത്തു.

സംഭവത്തെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികളെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12 മണിയോടെ രാമനാട്ടുകര മേല്‍പ്പാലത്തിലാണ് സംഭവം നടന്നത്. മലപ്പുറം ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസിന് നേരെ കാറിലെത്തിയ വിദ്യാര്‍ത്ഥികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ദേശീപാതയിലൂടെ കാറില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. പലതവണ ബസിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ എയര്‍ഗണ്‍ ഉപയോഗിച്ച് ബസിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് ബസ് ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ രാമനാട്ടുകര സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Top